Times Kerala

കണ്ണില്ലാത്ത ക്രൂരത.! തിരുവനന്തപുരത്ത് വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു

 
കണ്ണില്ലാത്ത ക്രൂരത.! തിരുവനന്തപുരത്ത് വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത. വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു. അടിമലത്തുറയിലാണ് സംഭവം. ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽ പെട്ട നായയെ ആണ് മൂന്ന് കുട്ടികൾ അടങ്ങിയ സംഘം തല്ലി കൊന്നത്. ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയ ശേഷം അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ ക്രിസ്തുരാജ് പോലീസിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.

Related Topics

Share this story