Times Kerala

തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്; നിത്യശത്രുക്കൾ ഇല്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്; നിത്യശത്രുക്കൾ ഇല്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ തനിക്ക് നിത്യശത്രുക്കൾ ഇല്ലെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭീഷണികത്തിനെ ഭയക്കുന്നില്ല. എന്നാൽ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തിന്റെ പേരിൽ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല.

കേരളത്തിലെ ജയിലിൽ ഉള്ള ആരെങ്കിലുമായിരിക്കും തനിക്ക് ഭീഷണിക്കത്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനെയും കുടുംബത്തെയും വകവരുത്തുമെന്ന് പറയുന്ന കത്ത് എംഎൽഎ ഹോസ്റ്റലിലാണ് ലഭിച്ചത്. കോഴിക്കോട് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

Related Topics

Share this story