Times Kerala

മെഡിക്കൽ വിദ്യാർഥിയെ കോളേജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

 
മെഡിക്കൽ വിദ്യാർഥിയെ കോളേജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മെഡിക്കൽ വിദ്യാർഥിയെ കോളേജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് ആണ് മരിച്ചത്. 22 വയസ്സായിരുന്നു. മെഡിക്കൽ കോളേജിലെ രണ്ടാം നമ്പർ ബോയ്സ് ഹോസ്റ്റലിന് സമീപത്താണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് അധികൃതരും പോലീസും സ്ഥലത്ത് പരിശോധന നടത്തി. ടൈപ്പ് വൺ പ്രമേഹ രോഗിയാണ് ശരത്. മെഡിക്കൽ കോളേജ് യൂണിയൻ വൈസ് ചെയർമാനാണ്. മൃതദേഹം നാളെ പോസ്റ്റ് മോർട്ടം ചെയ്യും.

Related Topics

Share this story