Times Kerala

ട്വിറ്റെറിനെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

 
ട്വിറ്റെറിനെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: ട്വിറ്റെറിനെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വിറ്ററിൽ അശ്ലീല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടി. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകൾ ഒരു ആഴ്ച്ചയ്ക്ക് ഉള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദേശം നൽകി. കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ്മ ട്വിറ്റെർ എം.ഡിക്ക് ഈക്കാര്യം ആവശ്യപ്പെട്ട് കത്ത് അയച്ചു.

വിഷയത്തിൽ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മിഷണർക്കും കമ്മീഷൻ കത്ത് അയച്ചു. അതേസമയം കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമത്തെ ചെറുക്കുന്ന നയമാണ് കമ്പനിക്ക് എന്ന് ട്വിറ്റെർ പറഞ്ഞു.

Related Topics

Share this story