Times Kerala

മുൻമന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസിൽ ശശികലക്ക് എതിരെ എഫ്.ഐ.ആർ

 
മുൻമന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസിൽ ശശികലക്ക് എതിരെ എഫ്.ഐ.ആർ

ചെന്നൈ: മുൻമന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസിൽ അണ്ണാ ഡിഎംകെ മുൻ നേതാവ് ശശികലക്കും അനുയായികൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വില്ലുപുരം ജില്ലയിലെ റോഷനെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശശികലക്കും 501 അനുയായികൾക്കുമെതിരെയാണ് കേസ്. അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു. ശശികലയിൽ നിന്നും 500 -ഓളം ഭീഷണി കോളുകൾ ലഭിച്ചുവെന്ന് ഷൺമുഖം പരാതിയിൽ പറഞ്ഞു. ജൂൺ 9 നാണ് ഷൺമുഖം പരാതി നൽകിയത്.

Related Topics

Share this story