Times Kerala

യൂറോ കപ്പ്; പെനാൽറ്റി ഷൂട്ടൗട്ടിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ

 
യൂറോ കപ്പ്; പെനാൽറ്റി ഷൂട്ടൗട്ടിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ

യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ കാണാതെ ലോക ചാമ്പ്യന്മാർ പുറത്ത്. ആവേശകരമായ പ്രീക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്‌സർലൻഡാണ് ഫ്രാൻസിനെ അട്ടിമറിച്ചത്. മത്സരത്തിലെ നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞപ്പോൾ ഫ്രാൻസും സ്വിറ്റ്‌സർലൻഡും മൂന്ന് ഗോൾ വീതം നേടി സമനിലയിലായിരുന്നു. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇത്തവണത്തെ യൂറോ മത്സരത്തിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടാണിത്.

സ്വിസ് താരങ്ങളെടുത്ത അഞ്ചു കിക്കുകളും ലക്ഷ്യം കണ്ടു. എന്നാൽ ഫ്രാൻസിന്റെ അഞ്ചിൽ നാലെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിയുള്ളൂ. അഞ്ചാം കിക്കെടുത്ത ഫ്രാൻസ് സൂപ്പർതാരം കിലിയാൻ എംബപ്പേയ്ക്ക് പിഴച്ചു.

സ്വിസ്സ് ഗോളി യാൻ സോംമാർ താരത്തിന്റെ കിക്ക് തടഞ്ഞു. ജയം സ്വന്തമാക്കി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ പ്രവേശിച്ചു. സ്പെയിനാണ് ക്വാർട്ടറിൽ സ്വിസ് ടീമിന്റെ എതിരാളികൾ. ഫ്രാൻസിനെ ഞെട്ടിച്ചുകൊണ്ട് 15 ആം മിനുട്ടിൽ ഗോളടിച്ച് ഹാരിസ് സെഫെറോവിച്ച് സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഫ്രാൻസിന് തിരിച്ചടിക്കാൻ സാധിച്ചില്ല. പിന്നീട് കണ്ടത് ആവേശകരമായ രണ്ടാം പകുതി. ഫ്രാൻസിനായി കരിം ബെൻസിമ ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോൾ പോഗ്ബ സ്വന്തമാക്കി. ഹാരിസ് സെഫെറോവിച്ച് സ്വിസ്സിനായി ഇരട്ടഗോൾ നേടിയപ്പോൾ 90 ആം മിനുട്ടിൽ മാരിയോ ഗാവ്രനോവിച്ച് ഫ്രാൻസിനെ സമനിലയിൽ പിടിച്ചു. മാരിയോ ഗവ്രനോവിച്ച്, ഫാബിയന്‍ ഷാര്‍, മാ്‌നുവല്‍ അകഞി, റൂബന്‍ വര്‍ഗാസ്, അദ്മിര്‍ മെഹ്‌മദി എന്നിവർ സ്വിറ്റ്‌സർലൻഡിനായി പെനാൽറ്റി കിക്കെടുത്തപ്പോൾ ഫ്രാൻസിന് വേണ്ടിയെടുത്തത് പോള്‍ പോഗ്ബ, ഒളിവര്‍ ജിറൂദ്, മാര്‍കസ് തുറാം, പ്രസ്‌നല്‍ കിംപെംബെ, കിലിയാൻ എംബപ്പേ എന്നിവരാണ്.

Related Topics

Share this story