Times Kerala

കോപ്പ അമേരിക്ക; പാരഗ്വായിയെ തകർത്ത് ഉറുഗ്വായ്

 
കോപ്പ അമേരിക്ക; പാരഗ്വായിയെ തകർത്ത് ഉറുഗ്വായ്

കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ പരാഗ്വായിയെ പരാജയപ്പെടുത്തി ഉറുഗ്വായ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വായിയുടെ ജയം. 21 ആം മിനുട്ടിൽ എഡിസൺ കവാനിയുടെ പെനാൽറ്റി ഗോളിലായിരുന്നു ഉറുഗ്വായ് ജയം സ്വന്തമാക്കിയത്.

നാല് കളികളിൽ 7 പോയിന്റോടെ രണ്ടാമതായാണ് ഉറുഗ്വായ് ക്വാർട്ടറിൽ പ്രവേശിച്ചത്. കൊളംബിയയാണ് ഉറുഗ്വായിയുടെ ക്വാർട്ടർ എതിരാളികൾ. തോറ്റെങ്കിലും പാരഗ്വായും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. നാല് കളികളിൽ ആറു പോയിന്റോടെ മൂന്നാമതായാണ് പരാഗ്വായുടെ ക്വാർട്ടർ പ്രവേശനം. അർജന്റീനയാണ് നാല് കളികളിൽ പത്ത് പോയിന്റോടെ ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാർ.

Related Topics

Share this story