Times Kerala

ബിഎസ് VI എഞ്ചിനോടൊപ്പം സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാനൊരുങ്ങി അപ്രീലിയ

 
ബിഎസ് VI എഞ്ചിനോടൊപ്പം സ്‌കൂട്ടറുകളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കാനൊരുങ്ങി അപ്രീലിയ

സ്‌കൂട്ടറുകള്‍ക്ക് ബിഎസ് VI എഞ്ചിനോടൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും നല്‍കാനൊരുങ്ങുകയാണ് ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കള്‍. അപ്രീലിയ എസ്‌ആര്‍ 150, എസ്‌ആര്‍ 125, എസ്‌ആര്‍ 125 സ്റ്റോം എന്നീ മോഡലുകള്‍ക്കാണ് ബ്ലൂടൂത്ത് ഫംഗ്ഷനുള്ള സ്പീഡോമീറ്റര്‍ കണ്‍സോള്‍ ഘടിപ്പിക്കുക.

2020 -ന്റെ ആദ്യ പകുതിയോടെ തന്നെ എസ്‌ആര്‍ നിര സ്‌കൂട്ടറുകളില്‍ പുതിയ ഫീച്ചറുകള്‍ അപ്പഗ്രേഡ് ചെയ്യുമെന്നാണ് കമ്ബനി വ്യക്തമാക്കുന്നത്. ഇതോടൊപ്പം എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, എല്‍ഇഡി ടെയില്‍ ലാമ്ബുകള്‍, പുതുക്കിയ ഗ്രാഫിക്‌സ് എന്നിവയും വാഹനത്തിന് ലഭിക്കും. അപ്രീലിയ, വെസ്പ സ്‌കൂട്ടറുകള്‍ക്കായി ബിഎസ് VI എഞ്ചിന്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പിയാജിയോ. 2020 ജനുവരി അവസാനത്തോടെ ഇത് പൂര്‍ത്തീകരിക്കാം എന്ന പ്രതീക്ഷയിലാണ് പിയാജിയോ.

Related Topics

Share this story