Times Kerala

മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

 
മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ ഗോപാല്‍നഗറില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ അവിടുത്തെ ഹൗസിങ് വെല്‍ഫയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് ജയന്ത് നാഥാണ് ഹര്‍ജി പരിഗണിച്ചത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതും ടവറില്‍ നിന്ന് തരംഗങ്ങള്‍ പുറന്തള്ളുന്നതും മനുഷ്യജീവന് ഭീഷണിയാണെന്നത് തെളിയിക്കാനാവശ്യമായ ശാസ്ത്രീയമായ ഒരു വിവരങ്ങളുമില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ഹര്‍ജിക്കാര്‍ക്ക് ഇത്തരം വിവരങ്ങള്‍ സമര്‍പ്പിക്കാനായില്ലെന്നും അതിനാല്‍ ഹര്‍ജിയില്‍ കഴമ്ബില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വടക്കന്‍ ഡല്‍ഹിയിലെ ഗോപാല്‍നഗറില്‍ ക്രിസ്ത്യന്‍ പള്ളിയുടെയും സ്‌കൂളിന്റെയും സമീപത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഹൗസിങ് വെല്‍ഫയര്‍ അസോസിയേഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related Topics

Share this story