Times Kerala

സ്വന്തം ജീവിതം തിരശ്ശീലയിൽ കണ്ട് നമ്പി നാരായണൻ

 
സ്വന്തം ജീവിതം തിരശ്ശീലയിൽ കണ്ട് നമ്പി നാരായണൻ

തിരുവനന്തപുരം:   തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി മേളയില്‍ പ്രദര്‍ശിപ്പിച്ച “നമ്പി ദി സൈന്‍റ്റിസ്റ്റ്” എന്ന തന്റെ ജീവിതകഥ കാണാന്‍ നമ്പി നാരായണന്‍ നേരിട്ടെത്തി. സംവിധായകന്‍ പ്രജീഷ് സെനും ഒപ്പമുണ്ടായിരുന്നു. ചാരക്കേസില്‍ ഉള്‍പ്പെട്ടതിനെയും അതിനുശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വേദനയുടെ നാളുകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ഡോക്യുമെന്ററി.

സ്വന്തം ജീവിതത്തില്‍ അനുഭവിച്ച് തീര്‍ത്ത കണ്ണീരിന്റെയും വേദനയുടെയും നേര്‍ക്കാഴ്ച്ചയാണ് നമ്പി ദി സൈന്‍റ്റിസ്റ്റ്. താന്‍ വേട്ടയാടപ്പെട്ട നഗരത്തില്‍ തന്റെ ജീവിതം സ്ക്രീനില്‍ കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി ആ കണ്ണീരിന്റെ ഓര്‍മകളിലേക്ക് നമ്പിയെത്തി.

Related Topics

Share this story