Times Kerala

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളുമായി ദുബായ് പോലീസ്

 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളുമായി ദുബായ് പോലീസ്

ദുബായ്: ദുബായ് പോലീസിന്റെ പട്രോളിങ് സംഘങ്ങൾ കൂടുതൽ സ്മാർട്ടാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സ്മാർട്ട് ഉപകരണങ്ങളുമായി കൂടുതൽ ഊർജസ്വലരാകുകയാണ് സംഘം. ആദ്യ ഘട്ടത്തിൽ 2000 സ്മാർട്ട് പട്രോളുകളാണ് ഈ പദ്ധതിക്ക് കീഴിൽ സജ്ജമാക്കുന്നതെന്ന് ദുബായ് പോലീസ് അറിയിച്ചു.

വണ്ടിയുടെ നമ്പർ പ്ളേറ്റ്, വിരലടയാളം എന്നിവ തിരിച്ചറിയുക, റഡാറുകളും സ്മാർട്ട് സ്‌ക്രീനുകളും ഉപയോഗിച്ച് ഡ്രൈവറെ മനസ്സിലാക്കുക, റോഡുകൾ നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും ട്രാക്കിങ് ഉപകരണങ്ങളും ഉപയോഗിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതികത ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്‌ഷ്യം

Related Topics

Share this story