Times Kerala

കള്ളപ്പണം തടയുന്നതിന് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം പുറത്തിറക്കി യു.എ.ഇ.

 
കള്ളപ്പണം തടയുന്നതിന് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം പുറത്തിറക്കി യു.എ.ഇ.

ദുബായ്: കള്ളപ്പണം തടയുന്നതിന് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം യു.എ.ഇ. പുറത്തിറക്കി. ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം വികസിപ്പിച്ച പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ] യു.എ.ഇ. പുറത്തിറക്കിയത്. കള്ളപ്പണം തടയാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമാണ് ഐക്യരാഷ്ട്രസഭ ഇത്തരമൊരു സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.

ഇത് നടപ്പാക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു.എ.ഇ. യു.എ.ഇ. സെൻട്രൽ ബാങ്കിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ ഇതിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശവുമുണ്ട്. ഈ മാസം 27-നകം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. 900 സ്ഥാപനങ്ങളാണ് യു.എ.ഇ. സെൻട്രൽ ബാങ്കിന് കീഴിലുള്ളത്. ഇതിൽ 50 ശതമാനവും ഗോ എ.എം.എല്ലിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.

Related Topics

Share this story