Times Kerala

എംജി ഹെക്ടര്‍ ജൂൺ 27-ന് വിപണിയിൽ എത്തും

 
എംജി ഹെക്ടര്‍ ജൂൺ 27-ന് വിപണിയിൽ എത്തും

ഇന്റര്‍നെറ്റ് കാറെന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എംജിയുടെ ഹെക്ടർ. വാഹനം ജൂൺ 27-ന് ഇന്ത്യൻ വിപണിയിൽ എത്തും. ചൈനീസ് വാഹന ഭീമന്മാരായ SAIC ആണ് എംജിയുടെ ഉടമസ്ഥർ. രാജ്യത്തെ 70 ഡീലര്ഷിപ്പുകളിൽ ബ്ലോക്കിങ് ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ്ങിന്.

വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ വാഹനത്തിന് അർദ്ധകർ ഏറെയാണ്. വിപണിയിൽ ടാറ്റ ഹാരിയറുമായിട്ടാണ് മത്സരം വരുന്നത്. അതിനാൽ തന്നെ ഹരിയാറിനേക്കാൾ വില കുറവിൽ ആയിരിക്കും വാഹനം വിപണിയിൽ എത്തുക. വളരെയധികം ഫീച്ചറുകൾ ഉള്ള വാഹനത്തിന് രണ്ട് വേർഷൻ ഉണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളും, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസൽ എഞ്ചിനുമാണ് ഉള്ളത്. പെട്രോൾ എഞ്ചിൻ 143 ബിഎച്ച്പി കരുത്തും 250 Nm ടോർക്കും സൃഷ്ടിക്കുമ്പോൾ, ഡീസൽ എഞ്ചിൻ 173 ബിഎച്ച്പി കരുത്തും 350 Nm ടോർക്കും സൃഷ്ട്ടിക്കും.

ആറു സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലും, ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുല്‍ ഗിയര്‍ബോക്‌സും മാത്രമെ ഒള്ളു. 11.9 ലക്ഷം രൂപ മുതലാണ് ഹെക്റ്ററിന്റെ വില ആരംഭിക്കുന്നത്.

Related Topics

Share this story