Times Kerala

എക്സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ഫയറിങ് പരിശീലനം നൽകുന്നു

 
എക്സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ഫയറിങ് പരിശീലനം നൽകുന്നു

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ഫയറിങ് പരിശീലനം നൽകാൻ തീരുമാനമായി. 2006നുശേഷം ഇതാദ്യമായാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഫയറിങ് പരിശീലനം നൽകുന്നത്. തൃശൂർ എക്സൈസ് അക്കാദമിയിലും പൊലീസ് അക്കാദമിയിലുമായി ജൂലൈ ആദ്യവാരം മുതലാണ് ഫയറിങ് പരിശീലനം നല്‍കുന്നത്. ഇൻസ്പെക്ടർ മുതൽ ഉയർന്ന് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് തോക്ക് ഉണ്ടെങ്കിലും അത് ഉപയോഗിക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അത്യാധുനിക പിസ്റ്റളാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അടുത്തിടെ മയക്കുമരുന്ന് മാഫിയയ്ക്കെതിരായ നടപടി എക്സൈസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണമുണ്ടാകുന്ന സംഭവവും വർദ്ധിക്കുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനം പുനരാരംഭിക്കാൻ തീരുമാനമായത്.

Related Topics

Share this story