Times Kerala

മാസ് ഷാർജ തിയേറ്റർ ഫെസ്റ്റിവൽ സമാപിച്ചു

 
മാസ് ഷാർജ തിയേറ്റർ ഫെസ്റ്റിവൽ സമാപിച്ചു

ഷാർജ: മാസ് ഷാർജ തിയേറ്റർ ഫെസ്റ്റിവൽ സമാപിച്ചു. മാസ് നാഷണൽ പെയ്ന്റ് യൂണിറ്റ് അവതരിപ്പിച്ച ജീ.ജീ മികച്ച നാടകമായും പ്രകാശൻ തച്ചങ്ങാടിനെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. ജീ.ജീ എന്ന നാടകത്തിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം.

മാസ് ഗുബൈബ യൂണിറ്റ് അവതരിപ്പിച്ച ബാബുരാജ് പീലിക്കോട് സംവിധാനംചെയ്ത ‘പൂവൻപഴം’ മികച്ച രണ്ടാമത്തെ നാടകമായും അജ്മാൻ സനയ്യ യൂണിറ്റ് അവതരിപ്പിച്ച ‘ചക്ഷു ശ്രവണ ഗളസ്തമാം ദർദുരം’ മികച്ച മൂന്നാമത്തെ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു.  ജീ.ജീ എന്ന നാടകത്തിലെ ഥാപ്പാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് മുണ്ടേരിയെ മികച്ച നടനായും ‘പൂവൻപഴ’ത്തിലെ ജമീലയായി അഭിനയിച്ച ശീതൾ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

പൂവൻപഴ’ത്തിലെ അനുപമ ദീപക്, മിഷിൽ മോഹൻ എന്നിവർ മികച്ച ബാലതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനായി  സന്തോഷ് (പൂവൻപഴം), നൗഷാദ് ചമയം (ജീ.ജീ) എന്നിവരെയും മികച്ച രണ്ടാമത്തെ നടിയായി  ഗ്രീഷ്മ സജനേഷ് (ബാല്യകാല സഖി) എന്നിവരെയും തിരഞ്ഞെടുത്തു.

പ്രകാശവിതാനം -ജസ്റ്റിൻ, മനോരഞ്ജൻ (ജീ.ജീ.), പശ്ചാത്തല സംഗീതം -വിജു ജോസഫ് (ആത്മാവിൻ ചുവട്ടിലെ ആലിക്കോയാന്റെ ചായപ്പീട്യ), രംഗ സജ്ജീകരണം- ദുർഗാദാസ്, രാജേഷ് (ജീ.ജീ), ചമയം- ക്ലിന്റ് പവിത്രൻ എന്നിവർക്കാണ് മറ്റു അവാർഡുകൾ.

കുമാർ സേതു (ആത്മാവിൻ ചുവട്ടിലെ ആലിക്കോയാന്റെ ചായപ്പീട്യ), അജിത് (ചക്ഷു ശ്രവണ ഗളസ്തമാം ദർദുരം), സീതാമണി (ജീ.ജീ.) എന്നിവർക്ക് സ്‌പെഷ്യൽ ജൂറി അവാർഡും ലഭിച്ചു.

Related Topics

Share this story