Times Kerala

ഇന്ന് ലയണൽ മെസ്സി – ജന്മദിനം

 
ഇന്ന് ലയണൽ മെസ്സി – ജന്മദിനം

ലയണൽ ആൻഡ്രെസ് മെസ്സി (ജനനം ജൂൺ 24, 1987 റൊസാരിയോയിൽ) ഒരു അർജെന്റീന ഫുട്ബോൾ താരമാണ്. അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി, 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലൺ ഡി ഓർ( Ballon d’Or ) ബഹുമതിയോടെ, ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ “പിൻഗാമി” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

നന്നേ ചെറുപ്പത്തിൽ തന്നെ മെസ്സി കളിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാർസലോണ വളരെ വേഗം തിരിച്ചറിഞ്ഞു. ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു. അതിനാൽ റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെൽസ്സ് ഓൾഡ് ബോയ്സ് ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം യൂറോപ്പിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 2004-2005 സീസണിൽ അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ സീസണിൽ തന്നെ ബാർസലോണ ലാ ലിഗ കപ്പ് നേടി. 2006-2007 സീസണിലാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസിക്ക് മത്സരത്തിൽ (el clásico or The Classic) ഒരു ഹാട്രിക്ക് നേടിയതടക്കം 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ നേടി. 2008-09 സീസണിൽ അദ്ദേഹം 38 ഗോളുകൾ നേടി. ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. 2009-10 സീസണിൽ അദ്ദേഹം എല്ലാ മത്സരങ്ങളിലുമായി 47 ഗോളുകൾ നേടുകയും, ബാർസലോണക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയെന്ന ബഹുമതി റൊണാൾഡോയോടൊപ്പം പങ്കിടുകയും ചെയ്തു.

2005 ലെ ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ മെസ്സി ആയിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഫൈനലിൽ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് ആ ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി. ഫിഫ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരനായി അദ്ദേഹം മാറി. 2007 ലെ കോപ്പ അമേരിക്കയിൽ രണ്ടാം സ്ഥാനക്കാരനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2008 ലെ ബീജിങ്ങ് ഒളിമ്പിക്സിൽ ജേതാക്കളായ അർജന്റീന ടീമിൽ മെസ്സിയും ഒരു അംഗമായിരുന്നു. ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. 2012 ഡിസംബർ 9ന് ഒരു കലണ്ടർ വർഷം ഏറ്റവുമതികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡിൽ ഗെർഡ് മുള്ളറെ (85 ഗോളുകൾ) മറികടന്നു. 2012 ഡിസംബർ 23 ന് ഒരു കലണ്ടർ വർഷം 91 ഗോളുകൾ എന്ന സർവ്വ കാല റിക്കാർഡ് സ്ഥാപിച്ചു.

Related Topics

Share this story