Times Kerala

സെഗ്‌മെന്‍റിലെ ഏറ്റവും മികച്ച ഡിസ്പ്ലേയുമായി #BingeMonster ഗാലക്സി എം32 സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചു

 
സെഗ്‌മെന്‍റിലെ ഏറ്റവും മികച്ച ഡിസ്പ്ലേയുമായി #BingeMonster ഗാലക്സി എം32 സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഇന്ന് ഗാലക്സി എം32 അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. #BingeMonster എന്ന് അറിയപ്പെടുന്ന ഫോൺ സിനിമകൾ കാണാനും ഗെയിമുകൾ കളിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും തുടർച്ചയായി പ്രവർത്തിപ്പിക്കാവുന്ന തരത്തിൽ ഒപ്റ്റിമൈസ് ചെയ്തതാണ്. ഇതിലുള്ളത് സെഗ്‍മെന്‍റിലെ തന്നെ ഏറ്റവും മികച്ച 6.4 ഇഞ്ച് FHD + സൂപ്പർ അമോലെഡ് ഡിസ്പ്ലേയും സ്മൂത്ത് 90Hz റീഫ്രഷ് റേറ്റുമാണ്. മോഷൻ ബ്ലർ കുറച്ച് ഇമ്മേർസീവ് കാഴ്ച്ചാനുഭവം നൽകാൻ ഇതിനാകുന്നു. തെളിച്ചമുള്ള വെളിച്ചത്തിൽ ഹൈ ബ്രൈറ്റ്നസ് മോഡ് ഗാലക്സി എം32-ന്‍റെ സ്ക്രീൻ ബ്രൈറ്റ്നെസ് 800 നിറ്റ്സിലേക്ക് ഓട്ടോമാറ്റിക്കായി എത്തിക്കുന്നു. എം സീരീസ് സ്മാർട്ട്ഫോണിലെ ഏറ്റവും തെളിച്ചമുള്ളതും ഏറ്റവും പവർഫുള്ളുമായ ഡിസ്പ്ലേയാണ് ഗാലക്സി എം32-ൽ ഒരുക്കിയിരിക്കുന്നത്. വിനോദത്തിനും ബിംഗ് വാച്ചിംഗിനുമുള്ള പെർഫെക്റ്റ് ഡിവൈസ്.

ഗാലക്സി എം32 4ജിബി+64ജിബി, 6ജിബി+128ജിബി എന്നീ രണ്ട് മെമ്മറി വേരിയന്റുകളിൽ അവതരിപ്പിക്കുന്നു. ഇവയുടെ വില യഥാക്രമം 14999  രൂപയും  16999  രൂപയുമാണ്. ബ്ലാക്ക്, ലൈറ്റ് ബ്ലൂ എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ഗാലക്സി എം 32 ലഭ്യമാകും.  Amazon.in, Samsung.com, എല്ലാ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഇത് ലഭ്യമാകും.

 ഇൻട്രൊഡക്റ്ററി ഓഫർ എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് ഐസിഐസിഐ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ  1250 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കുന്നു. ഇത് 4ജിബി+64ജിബി പതിപ്പിന്‍റെ ഫലപ്രദമായ വില 13749   രൂപയും  6ജിബി+128ജിബി പതിപ്പിന്‍റെ വില  15749 രൂപയുമായി കുറയ്ക്കുന്നു.

“2019-ൽ ഗാലക്സി എം സീരീസ് അവതരിപ്പിച്ചത് മുതൽ ഓരോ ലോഞ്ചും വിപണിയെ ഇളക്കിമറിക്കാൻ പോന്നതായിരുന്നു. ജെൻ സി, മില്ലേനിയൽ ഉപഭോക്താക്കൾക്കായി സെഗ്‌‍മെന്‍റ് ബെസ്റ്റ് ഫീച്ചറുകളും പവറിന്‍റെയും പെർഫോമൻസിന്‍റെയും പുനർനിർവചനവുമാണ് ഓരോ ഫോണും നൽകിയത്. ഇന്ന് ഞങ്ങളുടെ ഈ മോൺസ്റ്റർലെഗസി ഞങ്ങളുടെ പുതിയ #BingeMonster ഗാലക്സി എം32-ലേക്ക് നൽകുകയാണ്. FHD + സൂപ്പർ അമോലെഡ് 90Hz ഡിസ്പ്ലേ, മോൺസ്റ്റർ 6000 എംഎഎച്ച് ബാറ്ററി, ക്നോക്സ്, AltZLife എന്നിവയിലൂടെ അൾട്ടിമേറ്റ് ഡാറ്റാ സെക്യൂരിറ്റിയും സ്വകാര്യതയും എന്നിങ്ങനെ 3 സെഗ്‍മെന്‍റ് ബെസ്റ്റ് ഫീച്ചറുകളാണ് ഈ ഫോണിലുള്ളത്. ഗാലക്സി എം32-ൽ 64എംപി ക്വാഡ് റിയർ ക്യാമറയുണ്ട്. ഇതിലൂടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും പകർത്താം. എന്‍റർടെയ്ൻമെന്‍റിലും സോഷ്യൽ മീഡിയയിലും ബിംഗിംഗ് ഇഷ്ടപ്പെടുന്ന യുവത്വത്തിന് ഇത് പെർഫെക്റ്റ് ഡിവൈസാണ്” – സാംസങ് ഇന്ത്യ, മൊബൈൽ മാർക്കറ്റിംഗ്, സീനിയർ ഡയറ്ക്ററും ഹെഡ്ഡുമായ ആദിത്യ ബബ്ബാർ പറഞ്ഞു.

 ബിംഗ് വാച്ചിംഗ്

ഗാലക്സി എം 32-വിലുള്ളത് 90Hz റീഫ്രഷ് റേറ്റുള്ള 6.4″ FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു സ്ക്രീനാണ് – ഉള്ളടക്ക സ്ട്രീമിംഗ്, വീഡിയോ കോളുകൾ, ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കൽ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ഫോൺ. 800 നിറ്റ്സ് വരെയുള്ള ബ്രൈറ്റ്നസ് മോഡ് തിളക്കമുള്ള സൂര്യപ്രകാശത്തിൽ പോലും കൂടുതൽ ആകർഷണീയമായ കാഴ്ചാനുഭവം നൽകുന്നു. 90Hz ഡൈനാമിക് റിഫ്രഷ് നിരക്ക് ഡിസ്പ്ലേ ട്രാൻസിഷനിൽ ആഫ്റ്റർഇമേജ് കുറയ്ക്കുന്നതിലൂടെ കുറഞ്ഞ മോഷൻ ബ്ലറും വേഗതയേറിയതും സ്മൂത്തായതുമായ ഡിസ്പ്ലേ സാധ്യമാക്കുന്ന ഹ്രസ്വ MPRT (മോഷൻ പിക്ചർ റെസ്പോൺസ് ടൈം) നൽകുന്നു. പോറലുകളും പൊട്ടലുകളും തടയുന്ന കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് ഡിസ്പ്ലേയ്ക്ക് സംരക്ഷണം ഒരുക്കുന്നത്. ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ സറൗണ്ട് സൗണ്ട് ഇഫക്റ്റിനായി ഗാലക്സി എം 32-ൽ ഡോൾബി അറ്റ്മോസ് പിന്തുണയുമുണ്ട്.

ബിംഗ് ഓൺ

ഗാലക്സി എം 32-ൽ മോൺസ്റ്റർ 6000എംഎഎച്ച് ബാറ്ററിയുണ്ട്, രാവും പകലും നിങ്ങളുടെ ബിംഗിംഗ് സെഷനുകൾ തുടരാൻ ഇത് സഹായിക്കുന്ന. 25W ചാർജിംഗിനെ പിന്തുണയ്ക്കുന്നു, ഇൻ-ബോക്സിൽ 15W ഫാസ്റ്റ് ചാർജറുണ്ട്. 130 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 40 മണിക്കൂർ ടോക്ക് ടൈം, 25 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ ഫോൺ നൽകുന്നു.

അഡ്വാൻസ്‍ഡ് ഒക്ടാ-കോർ മീഡിയാടെക് ഹീലിയോ ജി80 പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗാലക്സി എം 32 ബ്രൗസ് ചെയ്യുമ്പോൾ അല്ലെങ്കിൽ ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുമ്പോൾ സ്നാപ്പി പെർഫോർമൻസും സ്മൂത്തായ മൾട്ടിടാസ്കിംഗും നൽകുന്നു.

സോഷ്യൽ മീഡിയാ ബിംഗ്

ഗാലക്സി എം 32-ൽ വൈവിധ്യമാർന്ന 64 എംപി ക്വാഡ് ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ എന്നിവയിലൂടെ തെളിച്ചമുള്ളതും വ്യക്തമായതുമായ സെൽഫികൾ എടുക്കാനാകും. പിന്നിൽ 64എംപി പ്രധാന ക്യാമറയും 8എംപി അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് മനുഷ്യരുടെ കണ്ണിന് സമാനമായ 123 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള ലാൻഡ്സ്കേപ്പുകൾ പകർത്താനാകും. 2 എംപി മാക്രോ ലെൻസ് വിശദമായ ക്ലോസ്-അപ്പ് ഷോട്ടുകൾ എടുക്കാൻ സഹായിക്കുന്നു. നിങ്ങൾ ഡെപ്ത് മോഡിലേക്ക് മാറുകയാണെങ്കിൽ, 2 എംപി ക്യാമറ  തത്സമയ ഫോക്കസ് ഉപയോഗിച്ച് അതിശയകരമായ പോർട്രെയിറ്റ് ഷോട്ടുകൾ എടുക്കുന്നു. ഗാലക്സി എം 32 ഹൈപ്പർലാപ്സ്, സ്ലോ മോഷൻ, ഫുഡ് മോഡ്, പ്രോ മോഡ്, എആർ സോൺ തുടങ്ങിയ ക്യാമറാ മോഡുകൾ ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ പകർത്താനാകുന്നു.

ശക്തമായ സോഫ്റ്റ്‌വെയർ

 കൂടുതൽ സ്വകാര്യതയും വർദ്ധിച്ച സുരക്ഷയും ഉറപ്പാക്കുന്ന സാംസങ് നോക്സ് 3.7 ആണ് ഗാലക്സി എം 32-വിലുള്ളത്. സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11, വൺ യുഐ 3.1 എന്നിവയെ പിന്തുണയ്ക്കുന്നു. ഇതിലുള്ളത് പരിഷ്കരിച്ച രൂപകൽപ്പന, മെച്ചപ്പെടുത്തിയ കസ്റ്റമൈസേഷൻ, കൂടുതൽ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങൾ ഏറ്റവും ആശ്രയിക്കുന്ന സവിശേഷതകളുടെ കൂടുതൽ നിയന്ത്രണം എന്നിവയാണ്.

സാധാരണ മോഡിനും പ്രൈവറ്റ് മോഡിനും (സെക്യൂർ ഫോൾഡർ) ഇടയിൽ എളുപ്പത്തിൽ മാറാൻ നിങ്ങളെ അനുവദിക്കുന്ന ഗാലക്സി എം 32-ലെ AltZLife ഫീച്ചറും ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും. ഫോൺ സാംസങ് പേ മിനിയേയും പിന്തുണയ്ക്കുന്നു.

മെമ്മറി പതിപ്പുകൾ, വില, ലഭ്യത, ഓഫറുകൾ

ഗാലക്സി എം32 4ജിബി+64ജിബി, 6ജിബി+128ജിബി എന്നീ രണ്ട് മെമ്മറി വേരിയന്റുകളിൽ അവതരിപ്പിക്കുന്നു. ഇവയുടെ വില യഥാക്രമം 14999  രൂപയും  16999  രൂപയുമാണ്. ബ്ലാക്ക്, ലൈറ്റ് ബ്ലൂ എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ഗാലക്സി എം 32 ലഭ്യമാകും.  Amazon.in, Samsung.com, എല്ലാ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഇത് ലഭ്യമാകും.

 ഇൻട്രൊഡക്റ്ററി ഓഫർ എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് ഐസിഐസിഐ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ  1250 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കുന്നു. ഇത് 4ജിബി+64ജിബി പതിപ്പിന്‍റെ ഫലപ്രദമായ വില 13749   രൂപയും  6ജിബി+128ജിബി പതിപ്പിന്‍റെ വില  15749 രൂപയുമായി കുറയ്ക്കുന്നു.

 

Galaxy M32 SPECIFICATIONS
Display 6.4″ FHD+ Super AMOLED Display

90Hz refresh rate

Performance Mediatek Helio G80
Battery 6000mAh battery, 25W Fast charging support

(with 15W inbox charger)

Camera 64+8 MP (ultra-wide) 2MP (macro) +2MP (depth);
20MP (Front)
Design Black and Light Blue
Memory 4GB+64GB; 6GB+128GB

Related Topics

Share this story