Times Kerala

ഇരട്ടനിറങ്ങളുമായി ടാറ്റ ഹാരിയർ വിപണിയിൽ

 
ഇരട്ടനിറങ്ങളുമായി ടാറ്റ ഹാരിയർ വിപണിയിൽ

വിപണിയിൽ ടാറ്റ ഹരിയാറിന്റെ ഇരട്ടനിറങ്ങൾ എത്തുന്നു. വിപണിയിലെത്തി ആറ് മാസങ്ങൾക്ക് ശേഷമാണ് ടാറ്റ ഇരട്ട നിറങ്ങൾ അവതരിപ്പിക്കുന്നത്. ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ രണ്ട് കളറുകളിലാണ് വാഹനം എത്തുന്നത്. കളറിൽ വരുത്തിയ മാറ്റം അല്ലാതെ വേറെ പുതിയ ഒരു സവിശേഷതയും വാഹനത്തിന് ഇല്ല.

വിപണിയിൽ നല്ല പ്രകടനം കഴിച്ച വെക്കുന്ന വാഹനമാണ് ടാറ്റ ഹാരിയർ. 1,800 യൂണിറ്റോളമാണ് ഒരു മാസം ഹരിയാറിന്റെ ശരാശരി വിൽപ്പന. എംജി ഹെക്ടര്‍ കൂടി ഈ മാസം എത്തുന്നത് കണക്കിലെടുത്താണ് പുതിയ കളറുകളോടെ വാഹനം വിപണിയിൽ എത്തിക്കുന്നത്. ഇന്റർനെറ്റ് കാർ എന്നറിയപ്പെടുന്ന എംജി ഹെക്ടർ ടാറ്റക്ക് ഒരു വെല്ലുവിയാകുന്ന സഹചര്യത്തിലാണ് പുതിയ ഇരട്ട നിറങ്ങളുമായി ഹാരിയർ എത്തിയിരിക്കുന്നത്.

Related Topics

Share this story