Nature

ആദ്യം കാറിനു നേരെ മുട്ടയെറിഞ്ഞു; അതിനുശേഷം വെടിയുതിർത്തു

ന്യുദല്‍ഹി: ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മുഖംമൂടി സംഘത്തിന്റെ വെടിയേറ്റു. നോയിഡ സ്വദേശിയായ മിതാലി ചന്ദോലയ്ക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനുള്ളിലേക്ക് അഞ്ജാത സംഘം വെടിവെയ്ക്കുകയായിരുന്നു. അര്‍ധരാത്രി 12.30 തോടെയായിരുന്നു സംഭവം. കാറിനെ ഓവര്‍ ടേക്ക് ചെയ്ത് എത്തിയ സംഘം മിതാലിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. കൈക്ക് വെടിയേറ്റങ്കിലും മിതാലി കാര്‍ നിര്‍ത്താതെ മുന്നോട്ടേക്ക് എടുത്തു. തുടര്‍ന്ന് അക്രമി സംഘം കാറിന് നേരെ മുട്ടയെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.  ഇന്‍വെസ്റ്റിഗേറ്റീവ് മാധ്യമപ്രവര്‍ത്തകയാണ് മിതാലി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ദല്‍ഹി ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജസ്മീത് സിംഗ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.