Times Kerala

‘O.P.160/18 കക്ഷി:അമ്മിണിപ്പിള്ള’ ജൂൺ 28ന് പ്രദർശനത്തിനെത്തും

 
‘O.P.160/18 കക്ഷി:അമ്മിണിപ്പിള്ള’ ജൂൺ 28ന് പ്രദർശനത്തിനെത്തും

ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ വേഷങ്ങൾക്ക് പിന്നാലെ അഡ്വക്കേറ്റ് പ്രദീപൻ മഞ്ഞോടിയായി ആസിഫ് അലി എത്തുന്ന O.P.160/18 കക്ഷി:അമ്മിണിപ്പിള്ള ഈ വെള്ളിയാഴ്ച  തീയറ്ററുകളിൽ എത്തും. നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്. ഹരീഷ് കണാരന്‍, അഹമ്മദ് സിദ്ദീഖ്, വിജയരാഘവന്‍, സുധീഷ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സനിലേഷ് ശിവന്‍. ഛായാഗ്രഹണം ബാഹുല്‍ രമേഷ്. സംഗീത സംവിധാനം ബിജിപാല്‍, അരുണ്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് സൂരജ്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story