Times Kerala

വാട്ട്സ്ആപ്പ് ഉടൻ അവതരിപ്പിക്കാൻ സാധ്യതയുള്ള മാറ്റങ്ങൾ

 
വാട്ട്സ്ആപ്പ് ഉടൻ അവതരിപ്പിക്കാൻ സാധ്യതയുള്ള മാറ്റങ്ങൾ

വാട്ട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വലിയ മാറ്റങ്ങളാണ് നിരന്തരം വരുത്തുന്നത്. പുതിയ ചില മാറ്റങ്ങൾക്കായി ഒരുങ്ങുകയാണ് വാട്സപ്പ് ഇപ്പോൾ. മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ വാട്ട്സ്ആപ്പ് അവതരിപ്പിക്കും. നിലവില്‍ യൂട്യൂബ്, ട്വിറ്റര്‍, മെസഞ്ചര്‍ എന്നിവയില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്.

ഹൈഡ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് – വാട്ട്സ്ആപ്പില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ആകും, ഒപ്പം ഒരു സന്ദേശം ഒരു ഉപയോക്താവിന് ലഭിച്ചു എന്ന് കാണിക്കുന്ന ഡബിള്‍ ബ്യൂ ടിക്ക് ഒഴിവാക്കാനും ഇപ്പോള്‍ സാധിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്ന കാര്യം മറയ്ക്കാന്‍ സാധിക്കില്ല. ഇതും മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും.

വാട്ട്സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങളുടെ റെസല്യൂഷന്‍ ലഭിക്കുമ്പോള്‍ കുറയുന്നു എന്ന പരാതി സജീവമാണ്. എന്നാല്‍ ഉടന്‍ വരുന്ന അപ്ഡേറ്റില്‍ ഫോട്ടോയുടെ ഡീറ്റെയില്‍സ് ഒന്നും ചോരാതെ അത് ചുരുക്കി അയക്കുന്ന സാങ്കേതികത വാട്ട്സ്ആപ്പ് അവതരിപ്പിക്കും.

വാട്ട്സ്ആപ്പ് ബാക്ക് അപ് ഒരു പ്രശ്നമാണ്. പ്രധാനമായും വാട്ട്സ്ആപ്പ് ബാക്ക് അപ് ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ഡ്രൈവിലും, ഐഒഎസില്‍ ഐ-ക്ലൗഡിലുമാണ് നടക്കുന്നത്. അതിനാലാണ് ബാക്ക് അപ് പ്രശ്നമാകുന്നത്. ഇത് പരിഹരിക്കാനുള്ള സംവിധാനം വാട്ട്സ്ആപ്പ് ഉടന്‍ കൊണ്ടുവരും.

Related Topics

Share this story