Times Kerala

പിതൃദിനത്തില്‍ പപ്പഹെയ്‌നാ #PapaHainNa ഡിജിറ്റല്‍ ഫിലിമുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്

 
പിതൃദിനത്തില്‍ പപ്പഹെയ്‌നാ  #PapaHainNa   ഡിജിറ്റല്‍ ഫിലിമുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: പിതൃ ദിനത്തില്‍, ഹൃദയസ്പര്‍ശിയായ ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. തന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിലുള്ള പിതാവിന്റെ പറയപ്പെടാത്ത പ്രതിബദ്ധത വരച്ചുകാട്ടുന്ന ഡിജിറ്റല്‍ ഫിലിം, ഒരു പിതാവിന് കുടുംബത്തോട് മാത്രമല്ല, സമൂഹത്തോടുമുള്ള ഉത്തരവാദിത്തവും ഉയര്‍ത്തിക്കാട്ടുന്നു. കുടുംബത്തോടും സമൂഹത്തോടും പിതാക്കന്മാര്‍ വഹിച്ച വലിയ പങ്ക് അവതരിപ്പിക്കുന്ന ചിത്രം, പകര്‍ച്ചവ്യാധിക്കിടയില്‍ ഉയര്‍ന്നുവരുന്ന ഉത്തരവാദിത്തങ്ങളോടുള്ള ഒരു പിതാവിന്റെ വൈകാരികവും സംരക്ഷണപരവുമായ വശങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

വാട്ട് കണ്‍സള്‍ട്ടിന്റ ആശയത്തില്‍ അവതരിച്ച ഡിജിറ്റല്‍ ഫിലിം, ഒരു പിതാവും കൊച്ചുകുട്ടിയും തമ്മിലുള്ള ബന്ധത്തെ വൈകാരികമായ വഴിത്തിരിവോടെയാണ് അവതരിപ്പിക്കുന്നത്. പിതാവിനോട് സംസാരിക്കുന്നതിനിടയില്‍, പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലമുള്ള വെല്ലുവിളികളെ നേരിടുന്നതിലുണ്ടായ തന്റെ ബുദ്ധിമുട്ടുകള്‍ മറയ്ക്കാന്‍ കുട്ടി ശ്രമിക്കുക്കയും, എന്നാല്‍ പിതാവ് അവന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും സാധ്യമായ എല്ലാ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ഇരുവരുടെയും സംഭാഷണത്തില്‍ ദൃശ്യമാകുന്ന തീക്ഷ്ണത ഇത് ഒരു പിതാവും മകനുമായുള്ള ബന്ധമാണെന്ന് തോന്നിപ്പിക്കും എന്നാല്‍ ഇരുവരുടെയും രക്തബന്ധമല്ലെന്നും, വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ കുടുംബത്തെ പരിപാലിക്കുന്ന, വീട്ടുജോലിക്കാരന്റെ മകനാണ് ഈ കുട്ടിയെന്നും വെളിപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്.

പുരുഷന്മാര്‍ അവരുടെ ജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ സ്ഥിരമായി ഏറ്റെടുക്കുന്നുണ്ടെങ്കിലും, പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണും കുടുംബ ചുമതലകള്‍ക്കു പുറമെയുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് എസ്ബിഐ ലൈഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഎസ്ആര്‍ ചീഫ് ഓഫ് ബ്രാന്‍ഡ് രവീന്ദ്ര ശര്‍മ പറഞ്ഞു. സാമൂഹ്യമാറ്റത്തിന് സജീവമായി സംഭാവന ചെയ്യുന്ന പിതാക്കന്മാര്‍ക്കുള്ള ഒരു അംഗീകാരമാണ് എസ്ബിഐ ലൈഫിന്റെ പപ്പഹെയ്‌നാ ക്യാമ്പയിന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 മുതല്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പിതൃ സ്‌നേഹത്തിന്റെ ചൈതന്യം ആഘോഷിക്കുന്നുണ്ടെന്ന് വാട്ട് കണ്‍സള്‍ട്ട് സിഇഒ ഹീരു ദിംഗ്ര പറഞ്ഞു. ഈ പിതൃ ദിനത്തില്‍, സംരക്ഷിക്കാനുള്ള പിതാവിന്റെ പ്രതിബദ്ധതയെ കേന്ദ്രീകരിച്ചുള്ള മറ്റൊരു ഹൃദയോഷ്മളമായ ക്യാമ്പയിനിലൂടെ, ബ്രാന്‍ഡ് അതിന്റെ പാരമ്പര്യം തുടര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story