ജെ.സി.ഐ ഒലവക്കോട് പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തു
കോവിഡ് കാലഘട്ടത്തിൽ ജെ.സി.ഐ ഒലവക്കോട് നടപ്പിലാക്കുന്ന ഓക്സിജൻ ഹബ്ബ് പരിപാടിയുടെ ഭാഗമായി പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തു .ശ്വാസ വായു ലഭിക്കുന്നതിനു പോലും ഭീഷണി നേരിടുന്ന മഹാമാരിയുടെ കാലത്തു ഓക്സിജൻ ഹബ്ബ് എന്ന പരിപാടി തികച്ചും മാതൃകാപരവും ശ്ളാഘനീയവുമാണെന്ന് മുഖ്യാതിഥിയായ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ പറഞ്ഞു . പ്രസിഡണ്ട് വർഷ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ ജയപ്രകാശ് , , ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ട് സന്തോഷ് കുമാർ .പി വൈസ് പ്രസിഡണ്ട് സി .ഉണ്ണികൃഷ്ണൻ , കിൻഫ്ര ഡയറക്ടർ ടി.കെ അച്യുതൻ , മെഡിക്കൽ ഓഫീസർ ഡോ .ജയപ്രസാദ് , എസ് .മോഹനൻ എന്നിവർ ആശംസകളർപ്പിച്ചു . പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു .കെ ഓക്സിജൻ കോൺസൻട്രേറ്ററിൻറെ സ്വിച്ച് ഓൺ നിർവഹിച്ചു . വനിതാ വിഭാഗം ചെയർപേഴ്സൺ നസീമ കെ .കെ നന്ദി പറഞ്ഞു. നേരത്തെ അകത്തേത്തറ ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ജെ.സി.ഐ ഒലവക്കോട് ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തിരുന്നു .