Times Kerala

മധ്യപ്രദേശിൽ കൊടുംക്രിമിനലുകൾ ജയിൽ ചാടി

 
മധ്യപ്രദേശിൽ കൊടുംക്രിമിനലുകൾ ജയിൽ ചാടി

മധ്യപ്രദേശ്:  മധ്യപ്രദേശിൽ കൊടുംക്രിമിനലുകൾ അതി സാഹാസികമായി ജയിൽചാടി.  മധ്യപ്രദേശിലെ നീമച്ചിലെ കനവാതി സബ്ജയിൽ നിന്ന്  കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കു വിചാരണ നേരിടുന്നവരാണ് ജയിൽചാടിയത്. ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ഇവർക്കായി തിരച്ചിൽ ശക്തമാക്കി.

സെല്ലിന്റെ ഇരുമ്പു വാതിൽ അറുത്തുമാറ്റി 22അടി ഉയരമുള്ള മതിലിൽ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവർ കടന്നു കളഞ്ഞത്. ഇവരിൽ രണ്ടു പേർ മധ്യപ്രദേശ് സ്വദേശികളും രണ്ടു പേർ രാജസ്ഥാൻ സ്വദേശികളുമാണ്. ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നർ സിങ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാൽ, കൊലപാതകക്കേസിൽ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു രക്ഷപ്പെട്ടവർ.

Related Topics

Share this story