Times Kerala

രാം വിലാസ് പാസ്വാനെ കാണ്മാനില്ല, വിവരം നല്‍കിയാല്‍ 15,000 രൂപ നല്‍കാം; പോസ്റ്ററുകളുമായി ബീഹാറിലെ ജനങ്ങള്‍

 
രാം വിലാസ് പാസ്വാനെ കാണ്മാനില്ല, വിവരം നല്‍കിയാല്‍ 15,000 രൂപ നല്‍കാം; പോസ്റ്ററുകളുമായി ബീഹാറിലെ ജനങ്ങള്‍

ബീഹാര്‍:  കാണാതായ രാം വിലാസ് പാസ്വാനെ കുറിച്ച് വിവരം നല്‍കിയാല്‍ 15,000 രൂപ നല്‍കാം എന്ന് പ്രഖ്യാപിച്ച് ബീഹാറിലെ വൈശാലി ജില്ലയിലെ ജനങ്ങള്‍. 170ലധികം ശിശുക്കള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടും കേന്ദ്രമന്ത്രിയായ പാസ്വാന്‍ ഇത് വരെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഈ രീതിയില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രദേശത്തെ എം.എല്‍.എയെ കണ്ടെത്തിയാല്‍ 5000 രൂപ തരുമെന്നും പോസ്റ്റുകളിലുണ്ട്.

മുസ്സഫര്‍പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം ശിശുക്കല്‍ മരണമടഞ്ഞത്. വൈശാലി ജില്ലയിലും ശിശുക്കള്‍ മരണമടഞ്ഞിരുന്നു. 1-10 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് അസുഖം കൂടുതല്‍ ബാധിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെട്ടത്.് കെജ്രിവാള്‍ സ്വകാര്യ ആശുപത്രിയിലാണ് മറ്റു കുട്ടികള്‍ മരണപ്പെട്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനി ചൗബേ, സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ കേസ് എടുത്തത് മുസഫര്‍പുര്‍ ചീഫ് സി.ജെ.എം കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കും.

Related Topics

Share this story