Times Kerala

കേരളത്തിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് 5 മാസമായി ശമ്പളമില്ലെന്ന് പരാതി

 
കേരളത്തിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് 5 മാസമായി ശമ്പളമില്ലെന്ന് പരാതി

തിരുവനന്തപുരം:   അഞ്ച് മാസമായി ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിളിലുള്ള ജീവനക്കാര്‍ ശമ്പളമില്ലെന്ന് പരാതി. കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍, നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാത്തത്.

പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പലയിടത്തും കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ പൂട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികള്‍ കോണ്‍ട്രാക്ടര്‍മാരെ സമീപിച്ചപ്പോള്‍ ഫണ്ട് കിട്ടിയില്ലെന്നാണ് മറുപടി. ആറായിരത്തോളം കരാര്‍ ജീവനക്കാരാണ് ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിളില്‍ ജോലിചെയ്യുന്നത്. കേബിള്‍, ബ്രോഡ്ബാന്‍ഡ് അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ സെന്റര്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലികളിലാണ് പ്രധാനമായും കരാര്‍ ജീവനക്കാരെ നിയമിച്ചിരുന്നത്. എന്നാല്‍ അഞ്ച് മാസമായി ഇവര്‍ക്ക് ആര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല.

ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഏറ്റെടുത്തിരുന്നത് മീ ഗാര്‍ഡ്, ഐ.ഐ.എം.എസ് എന്നീ കമ്പനികളാണ്. ഈ കമ്പനികള്‍ക്ക് കുടിശ്ശിക വന്നതോടെ ഇവര്‍ പണം നല്‍കുന്നത് നിര്‍ത്തി.

Related Topics

Share this story