Times Kerala

പാല്‍ കുടിച്ചാലുളള കുഴപ്പം എന്തെന്ന് അറിയാമോ.?

 
പാല്‍ കുടിച്ചാലുളള കുഴപ്പം എന്തെന്ന് അറിയാമോ.?

പോഷകങ്ങളാല്‍ സമ്പല്‍ സമര്‍ദ്ധമായ പാനീയമാണ് പാല്‍. പാല്‍ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒരുപാട് പോഷകങ്ങള്‍ അടങ്ങിയ പാല്‍ കുടിച്ചാലുമുണ്ട് കുഴപ്പം. ശരീരത്തിന് അത്യന്തം അപകടകരമായി മാറുന്ന ഹോര്‍മോണുകള്‍ക്ക് തുല്യമായ കീടനാശിനികള്‍ ചേര്‍ത്തുണ്ടാക്കുന്ന കാലിത്തീറ്റകളാണ് പശുക്കളുടെ ഇന്നത്തെ ആഹാരം. അതോടെ പാലിന്റ ഘടനയില്‍ത്തന്നെ ഏറെ വ്യത്യാസങ്ങളുമുണ്ടായിട്ടുണ്ട്. ഒപ്പം പാലില്‍ ചേര്‍ക്കുന്ന മായങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. കൂടാതെ പാലിന്റെയും പാലുല്‍പന്നങ്ങളുടെയും അമിതോപയോഗം, പാല്‍ ഉപയോഗിച്ചുള്ള തെറ്റായ പാചകരീതി എന്നിവയും വിവിധ രോഗങ്ങള്‍ക്കിടയാക്കാറുണ്ട്.

‘ലാക്ടോബാസിലസ്’എന്ന ബാക്ടീരിയകള്‍ ശരീരത്തിന് ഗുണകരവും ദഹനപ്രക്രിയക്ക് സഹായിക്കുന്നവയുമാണ് എന്നാല്‍ പ്രിസര്‍വേറ്റിവ്‌സിന്റെ അതിപ്രസരമുള്ള കവര്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ കുടലില്‍നിന്ന് പൂര്‍ണമായും ലാക്ടോബാസിലസിനെ ഉന്മൂലനം ചെയ്യും.പാലില്‍ പൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. പാട മാറ്റാതെയുള്ള പാലിന്റെ പാലുല്‍പന്നങ്ങളുടെയും അമിതോപയോഗം കൊളസ്‌ട്രോള്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. വൃക്കയില്‍ കല്ലുള്ളവരും വൃക്കരോഗമുള്ളവരും പാലിന്‍ന്റെ ഉപയോഗം കുറയ്ക്കണം. കാത്സ്യം അടിഞ്ഞ് കുടുന്നത് വൃക്കയില്‍ കല്ലുണ്ടാക്കും

കുടാതെ പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം ചിലരില്‍ അലര്‍ജിയുണ്ടാക്കാം. പാലില്‍ കലര്‍ത്തിയ മായം തിരിച്ചറിയാന്‍ പല വഴികള്‍ ഉണ്ട്. അഞ്ച് എം.എല്‍ പാലില്‍ ഒരു തുള്ളി അയഡിന്‍ ലായനി ചേര്‍ക്കുക. നീലനിറം ഉണ്ടാവുകയാണെങ്കില്‍ പാലില്‍ അന്നജം ചേര്‍ത്തുവെന്ന് ഉറപ്പിക്കാം. അതുപൊലെ പത്ത് എം എല്‍ പാലില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത് കുലുക്കുക. നല്ല പതയുണ്ടെങ്കില്‍ സോപ്പുപൊടി ഉണ്ടെന്ന് മനസ്സിലാക്കാം. ഒരു തുള്ളി പാല്‍ ചരിഞ്ഞ പ്രതലത്തില്‍ വെക്കുക. ശുദ്ധമായ പാല്‍ താഴോട്ട് സാവാധാനം ഒഴുകുകയും ഒരു വെള്ളവരപോലെ കാണുകയും ചെയ്യും. എന്നാല്‍ വെള്ളം ചേര്‍ത്ത പാല്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര കാണുകയുമില്ല.

Related Topics

Share this story