Times Kerala

ലൈംഗിക ബന്ധമുണ്ടായില്ലെന്ന പേരിൽ വിവാഹമോചനമാവശ്യപ്പെട്ടതിന് ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തരുതെന്ന് കോടതി

 
ലൈംഗിക ബന്ധമുണ്ടായില്ലെന്ന പേരിൽ വിവാഹമോചനമാവശ്യപ്പെട്ടതിന് ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തരുതെന്ന് കോടതി

കൊൽക്കത്ത: ലൈംഗിക ബന്ധമുണ്ടായില്ലെന്ന പേരിൽ വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്ന വാദം കോടതി തള്ളി. കൽക്കട്ട ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച വിചാരണകോടതിയുടെ ഉത്തരവ് ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് സഹിദുള്ളാ മുൻഷിയുടെ നിർണായക ഇടപെടൽ.

ലൈംഗികബന്ധമില്ലാത്തതിന്‍റെ പേരിൽ വിവാഹമോചനത്തിന് സമീപിച്ച ഭാര്യ, ഭർത്താവിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്താണ് ഭാര്യയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഭർത്താവ് കോടതിയിൽ ഉന്നയിച്ചത്. സ്ത്രീ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്നതിന് കന്യകാത്വ പരിശോധന നടത്തുകയല്ല വേണ്ടതെന്നും ഒരു സ്ത്രീയുടെ കന്യാചർമ്മം ഇല്ലാതാകുന്നത് ലൈംഗികബന്ധത്തിലൂടെ മാത്രമാകണമെന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകാൻ വിചാരണ കോടതി നിർദേശിച്ച തീയതി നീട്ടണമെന്നും ഭാര്യയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വിചാരണകോടതി തള്ളുകയായിരുന്നു. ഇതോടെയാണ് കേസ് ഹൈക്കോടതിയിലെത്തിയത്.

Related Topics

Share this story