Times Kerala

റംഷി ഇല്ല്യാസിന് ജിദ്ദ നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി

 
റംഷി ഇല്ല്യാസിന് ജിദ്ദ നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി

ജിദ്ദ:  റംഷി ഇല്ല്യാസിന് ജിദ്ദ നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി.പതിനെട്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ് റംഷി. റാറാവിസ് റെസ്റ്റോറന്റില്‍ ചേര്‍ന്ന യാത്ര യയപ്പ് യോഗം നവോദയ രക്ഷാധികാരി വികെ റഊഫ് ഉദ്ഘാടനം ചെയ്തു.

നവോദയ ട്രഷറര്‍ സിഎം അബ്ദുല്‍റഹ്മാന്‍, കുടുബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, കേന്ദ്ര കമ്മിറ്റി മെമ്പര്‍മാരായ ആയിഷ അലി, സനൂജ മുജീബ്, സിജി പ്രേമന്‍, വിജി വിജയകുമാര്‍, ബാജി റുക്കിയത്ത്, സാബിറ റസാഖ് വനിതാവേദി  ജോയിന്റ് കണ്‍വീനര്‍ ഹാഫ്‌സാ മുസാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Related Topics

Share this story