Times Kerala

ഇന്ത്യയിലെ ഐ.ടി. മാനദണ്ഡങ്ങളില്‍ ആശങ്കയറിയിച്ച്‌ ഐക്യരാഷ്ട്ര സഭ;കേന്ദ്രത്തിന് കത്തയച്ച്‌ യു.എന്‍

 
ഇന്ത്യയിലെ ഐ.ടി. മാനദണ്ഡങ്ങളില്‍ ആശങ്കയറിയിച്ച്‌ ഐക്യരാഷ്ട്ര സഭ;കേന്ദ്രത്തിന് കത്തയച്ച്‌ യു.എന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ.ടി. മാനദണ്ഡങ്ങളില്‍ ആശങ്കയറിയിച്ച്‌ ഐക്യരാഷ്ട്ര സഭ. പുതിയ നിയമം  അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന്  യു.എന്‍. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് അയച്ച് കത്തിൽ വ്യക്‌തമാക്കി   .

ഇന്ത്യയുടെ പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും വ്യക്‌തമാക്കി .

ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍ സിവില്‍ – പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും അറിയിച്ചു  . 1979 ഏപ്രിലില്‍ ഇന്ത്യ ഈ ഉടമ്ബടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി .

Related Topics

Share this story