Times Kerala

ലക്ഷദ്വീപിൽ പ്രതിഷേധം ; കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു

 
ലക്ഷദ്വീപിൽ പ്രതിഷേധം ; കവരത്തിയിലെ  രണ്ട് ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു

ലക്ഷദ്വീപ്പ് :  ലക്ഷദ്വീപിൽ ബിജെപി ഓഫിസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകൾക്ക് നേരെയാണ് കരി ഓയിൽ ഒഴിച്ചത്  .ഭരണകൂടം സ്ഥാപിച്ച ഫഌക്‌സുകൾക്ക്  നേരെയാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്.

പ്രഫുൽ ഗോഡ പട്ടേൽ ഇന്ന് രാവിലെ  ലക്ഷദ്വീപിൽ നിന്നും പോകാനിരിക്കെയാണ് പ്രതിഷേധം കടുപ്പിച്ചത്. കരി ഓയിൽ ഒഴിച്ചവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താന ഇന്ന് ദ്വീപിലേക്ക് തിരിക്കും. നാളെ കവരത്തി പൊലിസിന് മുന്നിൽ ഹാജരാകാനാണ് ആയിഷയോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത് .

Related Topics

Share this story