Times Kerala

പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ്   ഇന്നലെ കണ്ടത്; കെ.സുധാകരൻ

 
പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ്   ഇന്നലെ കണ്ടത്; കെ.സുധാകരൻ

തിരുവനന്തപുരം :  പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന മുഖ്യമന്ത്രിയെയാണ്   ഇന്നലെ കണ്ടതെന്ന്  കെ.സുധാകരൻ. ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകി  കെ.സുധാകരൻ.

പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി . അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും അദ്ദേഹം അറിയിച്ചു . താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story