Times Kerala

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ വനത്തിനുള്ളിലേക്ക് തട്ടികൊണ്ടു പോകാൻ ശ്രമം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തലക്ക് പരിക്കേറ്റ യുവതി ആശുപത്രിയിൽ; പ്രതിക്കായി തിരച്ചിൽ

 
ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ വനത്തിനുള്ളിലേക്ക് തട്ടികൊണ്ടു പോകാൻ ശ്രമം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തലക്ക് പരിക്കേറ്റ യുവതി ആശുപത്രിയിൽ; പ്രതിക്കായി തിരച്ചിൽ

കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. കൊല്ലം ജില്ലയിലെ ചിതറയിൽ ആണ് സംഭവം. ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ യുവതി തലയിടിച്ച് വീണ് പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെ അരിപ്പൽ യുപി സ്കൂളിന്സമീപത്തായാണ് സംഭവം നടന്നത്. സ്കൂളില്‍ നിന്ന് മകൾക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡിൽ ഇറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇതുവഴി വന്ന ബൈക്ക് യാത്രക്കാരന് കൈ കാണിക്കുകയായിരുന്നു. ബൈക്കില്‍  കയറിയ ഉടനെ ബൈക്ക് ഓച്ചിരുന്നയാള്‍ യുവതിയെയും കൊണ്ട് സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.

തുടർന്ന് ബൈക്കില്‍ നിന്ന് എടുത്തുചാടിയപ്പോള്‍ റോഡില്‍ തലയിടിച്ചു വീണു പരിക്കേൽക്കുകയായിരുന്നു. കടയ്ക്കൽ താലുകാശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളിൽ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്

Related Topics

Share this story