Times Kerala

കെ സുധാകരൻ കുടുതൽ  പക്വത കാണിക്കണം ;കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

 
കെ സുധാകരൻ കുടുതൽ  പക്വത കാണിക്കണം ;കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

കണ്ണൂര്‍: കെ സുധാകരൻ കുടുതൽ  പക്വത കാണിക്കണമെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. മുഖ്യമന്ത്രിക്കെതിരെ ക്യാമ്പസ് കഥകളല്ല പറയേണ്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി  . ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . സുധാകരനെ അധ്യക്ഷനാക്കും മുൻപേ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നു.

കെ സുധാകരൻ ബ്രണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുമായി നിരവധി രാഷ്ട്രീയ സംഘടനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിണറായി വിജയനെ അടിച്ചിട്ട കഥ അറിയില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story