Times Kerala

സിനിമയുടെ വ്യാജ പകർപ്പുകൾ പുറത്തിറക്കുന്നവർക്ക് തടവ് ശിക്ഷയും പിഴയും; സെൻസർ ചെയ്ത സിനിമ വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാര്‍; സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി

സിനിമയുടെ വ്യാജ പകർപ്പുകൾ പുറത്തിറക്കുന്നവർക്ക് തടവ് ശിക്ഷയും പിഴയും; സെൻസർ ചെയ്ത സിനിമ വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാര്‍; സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കി

ഡൽഹി: സെൻസർ ചെയ്ത സിനിമാ വീണ്ടും പരിശോധിക്കാൻ രാജ്യത്ത് നിലവിലുള്ള സിനിമാ നിയമങ്ങളിൽ സമഗ്രമായ പരിഷ്കരണങ്ങൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാര്‍. ഇതിനായി സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് കേന്ദ്രം തയ്യാറാക്കി. സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് ബില്ല്. സിനിമയുടെ വ്യാജ പകർപ്പുകൾക്ക് തടവ് ശിക്ഷയും പിഴയും നൽകുന്നതും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. പ്രായത്തിന് അനുസരിച്ച് സെൻസറിംഗും ഏർപ്പെടുത്തും. കരടിൻമേൽ സർക്കാർ പൊതുജനാഭിപ്രായം തേടി. നേരത്തെ സെൻസർ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നത് തടഞ്ഞ കർണാടക ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. 2000 നവംബറിൽ ആയിരുന്നു സുപ്രീംകോടതി വിധി.

Related Topics

Share this story