Times Kerala

സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയാണ് ;എ വിജയരാഘവൻ

 
സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയാണ് ;എ വിജയരാഘവൻ

തിരുവനന്തപുരം: കോൺ​ഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായുള്ള വാക്കുകളാണ്  സുധാകരന്റെ ഭാഗത്ത് നിന്ന് വരുന്നതെന്ന്  എ വിജയരാഘവൻ. സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . രാഷ്ട്രീയക്കാർ അങ്ങനെ സംസാരിക്കില്ല എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു .

 കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേതെന്നും വിജയരാഘവൻ വ്യക്‌തമാക്കി  . കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടതെന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.

 മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിൻറെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്ന് മുഖ്യമന്ത്രി  ഇന്നലെ ആരോപിച്ചിരുന്നു.

Related Topics

Share this story