Times Kerala

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ പീഡനക്കേസ് പ്രതി പിടിയില്‍

 
മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ പീഡനക്കേസ് പ്രതി പിടിയില്‍

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കുന്നതിനിടെ പീഡനക്കേസ് പ്രതി പിടിയില്‍. സീവ്യൂ വാര്‍ഡില്‍ പുതുവല്‍പുരയിടം വീട്ടില്‍ റനീഷ് ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ പിടികൂടിയത്.ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയാണ് റനീഷ്. വാഹനം വാടകയ്‌ക്കെടുത്ത് ശേഷം മറിച്ച്‌ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി പരാതികളുണ്ട്.ബൈക്ക് മോഷണത്തെ തുടര്‍ന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.തുടർന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളര്‍കോട് ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.

Related Topics

Share this story