Times Kerala

ഫ്രീ ഫയര്‍ ഗെയിമിംഗ് കളി ; 9-ാം ക്ലാസുകാരന്‍ കളഞ്ഞത് 3 ലക്ഷം രൂപ, പണം നഷ്ട്ടമായത് അമ്മയുടെ അക്കൗണ്ടിൽ നിന്നും

 
ഫ്രീ ഫയര്‍ ഗെയിമിംഗ് കളി  ; 9-ാം ക്ലാസുകാരന്‍ കളഞ്ഞത് 3 ലക്ഷം രൂപ, പണം നഷ്ട്ടമായത് അമ്മയുടെ അക്കൗണ്ടിൽ നിന്നും

കൊച്ചി: മൊബൈല്‍ ഗെയിം കളിച്ച്‌ എറണാകുളം ആലുവയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി വന്‍തുക നഷ്ടപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് അമ്മയുടെ അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയിരിക്കുന്നത് . ഫ്രീ ഫയര്‍ എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് കുട്ടി പണം നഷ്ടപ്പെടുത്തയതെന്നാണ് റിപ്പോര്‍ട്ടുകൾ . അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച്‌ അമ്മയാണ് പരാതിയുമായി എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഗൗരവം ബോധ്യപ്പെട്ടു. കൂടാതെ എസ്പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സംഘമാണ് സംഭവം അന്വേഷിച്ചത്.

Related Topics

Share this story