chem

24 മണിക്കൂറിനിടെ 60,753 പേർക്ക് കോവിഡ്; 97,743 പേര്‍ രോഗമുക്തി നേടി; 1647 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97,743 പേര്‍ രോഗമുക്തി നേടി. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,85,137 ആയി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.