Times Kerala

പൂര്‍ണ നഗ്‌നയായി അഭിനയിക്കാന്‍ സമ്മതം മൂളി ആന്‍ഡ്രിയ.!

 
പൂര്‍ണ നഗ്‌നയായി അഭിനയിക്കാന്‍ സമ്മതം മൂളി ആന്‍ഡ്രിയ.!

കൊച്ചി:തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അറിയപ്പെടുന്ന നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി എത്തിയ ആൻഡ്രിയ പിന്നീട് അഭിനയ രംഗത്തേക്കും കടക്കുകയായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൂര്‍ണ നഗ്‌നയായി അഭിനയിക്കാന്‍ ആന്‍ഡ്രിയ സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മിഷ്‌കിന്‍ ചിത്രം ‘പിസാസ് 2’ വിലാണ് ആന്‍ഡ്രിസ വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കുക. സിനിമയിലെ ഒരു രംഗത്തില്‍ പൂര്‍ണ നഗ്‌നയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.കഥ നിര്‍ബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാല്‍ ആ രംഗം ചെയ്യാന്‍ താരം സമ്മതമറിയിച്ചെന്നാണ് സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ സിനിമയ്ക്കായി താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Topics

Share this story