chem

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: കൂടിക്കാഴ്ച 24 ന്

പാലക്കാട്: പെരുമാട്ടി ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷത്തെ പ്രവർത്തിപരിചയത്തോടെയുള്ള എം.ബി.എ. അല്ലെങ്കിൽ ബി.ബി.എ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ ഡി.ജി. ഇ.ടി സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദം/ ഡിപ്ലോമ, രണ്ട് വർഷത്തെ എംപ്ലോയബിലിറ്റി സ്‌കിൽസിലുള്ള പ്രവർത്തിപരിചയവുമാണ് യോഗ്യത. ഇതിനു പുറമെ നിർബന്ധമായും ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്‌കിൽസും പ്ലസ്ടു/ ഡിപ്ലോമ തലത്തിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ജൂൺ 24 ന് രാവിലെ 11 ന് ഐ.ടി.ഐ.യിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു . ഫോൺ – 04923 234235

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.