Times Kerala

കൊടകര കുഴല്‍പ്പണ കവര്‍ച്ച; കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി,ഇതുവരെ പിടികൂടിയത് ഏകദേശം ഒന്നരക്കോടിയോളം രൂപ

 
കൊടകര കുഴല്‍പ്പണ കവര്‍ച്ച;  കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി,ഇതുവരെ പിടികൂടിയത്  ഏകദേശം ഒന്നരക്കോടിയോളം രൂപ

കണ്ണൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂര്‍ ജില്ലയില്‍ പ്രതികളുമായി ബന്ധപ്പെട്ട വീടുകളിലും കെട്ടിടങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു .ഇത്തരത്തിലാണ് ഏഴ് ലക്ഷം രൂപ കണ്ടെടുക്കാന്‍ പൊലീസിനായത്. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച്‌ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്.കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ ഇപ്പോള്‍ ഏകദേശം ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്.

Related Topics

Share this story