Times Kerala

യൂറോ കപ്പ്; ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് സ്കോട്ലൻഡ്, ചെക്ക് – ക്രോയേഷ്യ മത്സരവും സമനിലയിൽ

 
യൂറോ കപ്പ്; ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് സ്കോട്ലൻഡ്, ചെക്ക് – ക്രോയേഷ്യ മത്സരവും സമനിലയിൽ

യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി യിൽ നടന്ന മത്സരങ്ങൾ സമനിലയിൽ. ഇന്നലെ നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ സ്കോട്ലൻഡും ചെക്ക് റിപ്പബ്ലിക്കിനെ ക്രോയേഷ്യയും സമനിലയിൽ തളച്ചു. ഇംഗ്ലണ്ട് – സ്കോട്ലൻഡ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഇരു ടീമുകളും ഗോൾ അവസരങ്ങൾ ഒരുക്കിയെങ്കിലും ഗോൾ കീപ്പർമാരുടെ മികച്ച സേവുകൾ കാരണം ഇരുകൂട്ടർക്കും ഗോൾ നേടുവാൻ സാധിച്ചില്ല. ചെക്ക് – ക്രോയേഷ്യ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു.

പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ പാട്രിക് ഷിക്കാണ് ചെക്കിനെ മുന്നിലെത്തിച്ചത്. എന്നാൽ 47 ആം മിനുട്ടിൽ ഇവാൻ പെരിസിച്ചിന്റെ ഗോളിൽ ക്രോയേഷ്യ സമനില പിടിച്ചു. മത്സരത്തിലുടനീളം ചെക്ക് ആധിപത്യമായിരുന്നു. എന്നാൽ വിജയം സ്വന്തമായില്ല. ഗ്രൂപ്പിൽ ചെക്ക് റിപ്പബ്ലിക്കാണ് ഒന്നാമതുള്ളത്. ഇംഗ്ലണ്ട് രണ്ടാമതും. ഇനിയുള്ള മത്സരങ്ങൾ ഗ്രൂപ്പിൽ എല്ലാ ടീമുകൾക്കും നിർണായകമാണ്.

Related Topics

Share this story