Times Kerala

മീന്‍കറി ലഭിച്ചില്ല; ഹോട്ടലിന്റെ ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ഒടുവിൽ ചോര വാര്‍ന്ന് മരിച്ചു

 
മീന്‍കറി ലഭിച്ചില്ല; ഹോട്ടലിന്റെ ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ഒടുവിൽ ചോര വാര്‍ന്ന് മരിച്ചു

പാലക്കാട്: മീന്‍കറി ചോദിച്ചിട്ട് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് ഒടുവിൽ കൈ ഞരമ്ബ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ നടന്ന സംഭവത്തിൽ കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് വ്യാഴാഴ്ച രാത്രിയില്‍ ഹോട്ടലില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ല് മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നു. മുറിവേറ്റ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Topics

Share this story