Times Kerala

യൂറോ കപ്പ്; ഫോര്‍സ്ബര്‍ഗിന്റെ പെനാൽറ്റി ഗോളിൽ സ്ലോവാക്യയ്‌ക്കെതിരെ ജയം സ്വന്തമാക്കി സ്വീഡൻ

 
യൂറോ കപ്പ്; ഫോര്‍സ്ബര്‍ഗിന്റെ പെനാൽറ്റി ഗോളിൽ സ്ലോവാക്യയ്‌ക്കെതിരെ ജയം സ്വന്തമാക്കി സ്വീഡൻ

യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇ യിൽ നടന്ന സ്ലോവാക്യയ്‌ക്കെതിരായ മത്സരത്തിൽ ജയം സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാമതെത്തി സ്വീഡൻ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ആദ്യപകുതി ഗോൾരഹിതമായ മത്സരത്തിൽ രണ്ടാം പകുതിയിൽ 77 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ എമിൽ ഫോർസ്ബെർഗാണ് സ്വീഡന്റെ വിജയഗോൾ സമ്മാനിച്ചത്.

സ്പെയിനിനെതിരായ സ്വീഡന്റെ ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ചെത്തിയ സ്ലോവാക്യ സ്വീഡന് മുന്നിൽ മുട്ടുമടക്കി. കരുത്തരായ സ്പെയിനും പോളണ്ടും ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനത്താണ്. ഇവരെ പിന്തള്ളി സ്വീഡനും സ്ലോവാക്യയും പ്രീക്വാർട്ടറിൽ പ്രവേശിക്കുമോ എന്നത് കാത്തിരുന്നുകാണണം.

Related Topics

Share this story