Times Kerala

പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ മണിമല എസ്ഐ വിദ്യാധരന് വെട്ടേറ്റു

 
പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ മണിമല എസ്ഐ വിദ്യാധരന് വെട്ടേറ്റു

കോട്ടയം : മണിമല എസ്ഐ വിദ്യാധരന് വെട്ടേറ്റു. കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് വെട്ടേറ്റത്. പ്രതിയുടെ പിതാവ് പ്രസാദാണ് എസ്ഐയെ വെട്ടിയത്. മണിമല വെള്ളാവൂർ ചുവട്ടടി പാറയിലാണ് സംഭവം നടന്നത്. പരുക്കേറ്റ എസ്ഐയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദിന്റെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്.

Related Topics

Share this story