Times Kerala

കെ.സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാകുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

 
കെ.സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാകുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

തിരുവനന്തപുരം: കെ.സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാകുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. വിവാദങ്ങളിൽ പെട്ടുനിൽക്കുന്നയാളെന്ന നിലയിൽ ഇത്തരത്തിൽ പ്രകോപനമുണ്ടാകുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പിണറായിക്ക് എതിരായ സുധാകരന്റെ പരാമർശം പാർട്ടിക്ക് ഗുണം ചെയ്യില്ല. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പരാമർശം അണികളിൽ പ്രകോപനമുണ്ടാകും. അന്ധമായ സുധാകര വിരോധത്തിന് ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പഴയ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story