Times Kerala

ലക്ഷദ്വീപിൽ ബിജെപി ഓഫീസുകളിൽ കരി ഓയിൽ ഒഴിച്ചു

 
ലക്ഷദ്വീപിൽ ബിജെപി ഓഫീസുകളിൽ കരി ഓയിൽ ഒഴിച്ചു

കവരത്തി: ലക്ഷദ്വീപിൽ ബിജെപി ഓഫീസുകളിൽ കരി ഓയിൽ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫീസുകൾക്ക് നേരെയും,ഭരണകൂടം സ്ഥാപിച്ച് ഫ്ലെക്സുകൾക്കും നേരെയാണ് പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഇന്ന് ലക്ഷദ്വീപ് സന്ദർശനം മതിയാക്കി ദ്വീപിൽ നിന്നും പോകാനായിരിക്കെയാണ് പ്രതിഷേധം കടുപ്പിച്ചത്. അതേ സമയം സ്വകാര്യ ചാനെൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താന ഇന്ന് ദ്വീപിലേക്ക് തിരിക്കും.

Related Topics

Share this story