Times Kerala

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ; ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു, രണ്ടാം ദിനവും മഴ വില്ലനാകുമെന്ന് പ്രവചനം

 
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ; ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു, രണ്ടാം ദിനവും മഴ വില്ലനാകുമെന്ന് പ്രവചനം

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഐസിസി യുടെ ഇന്ത്യ- ന്യൂസിലാൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ആദ്യ മത്സരം ഇന്നലെ മഴമൂലം ഉപേക്ഷിച്ചു. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നും മഴ വില്ലനായേക്കുമെന്ന് പ്രവചനം. ടോസ് പോലും നടക്കുവാൻ സാധ്യമാക്കാത്ത തരത്തിലുള്ള കനത്ത മഴയായിരുന്നു ഇന്നലെ. അതിനാലാണ് കളി പൂർണമായും ഉപേക്ഷിച്ചത്.

ഇടവിട്ടുള്ള മഴയായിരുന്നതിനാൽ പിച്ച് ഉണക്കി മത്സരം പുനരാംഭിക്കാമെന്നുള്ള ശ്രമത്തിനും തിരിച്ചടിയായി. മത്സരത്തിന് ഒരു റിസർവ് ദിവസമാണുള്ളത്. വരും ദിവസങ്ങളിലും സതാംപ്ടണിൽ മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ട്. മഴ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് വില്ലനാകുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു. അതേസമയം മഴയുള്ള സമയത്ത് ഇംഗ്ലണ്ടിൽ വെച്ച് മത്സരം നടത്താൻ തീരുമാനിച്ച ഐസിസിയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് ആരാധകരുയർത്തുന്നത്.

Related Topics

Share this story