Times Kerala

പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടുപ്പ്; പോ​​​ലീ​​​സു​​​കാ​​​ർ ത​​​മ്മി​​​ല​​​ടി

 
പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടുപ്പ്; പോ​​​ലീ​​​സു​​​കാ​​​ർ ത​​​മ്മി​​​ല​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സ് സേ​​​ന​​​യി​​​ലെ അ​​​ച്ച​​​ട​​​ക്കം അ​​​ട്ടി​​​മ​​​റി​​​ച്ചു പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പോ​​​ലീ​​​സു​​​കാ​​​ർ ത​​​മ്മി​​​ല​​​ടി​​​ച്ചു.
ഈ ​​​മാ​​​സം 27നു ​​​ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള പോ​​​ലീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​ണ്ടാ​​യ വാ​​​ക്കു​​​ത​​​ർ​​ക്കം കൈ​​​യാ​​​ങ്ക​​​ളി​​​യി​​ലെ​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ അ​​​നീ​​​ഷ്, കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മു​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി അ​​​ജി​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ എ​​​തി​​​ർ വി​​​ഭാ​​​ഗം മ​​​ർ​​​ദി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​ണ​​മു​​ണ്ട്.

അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 21 മു​​​ത​​​ലാ​​​ണ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തി വ​​​രു​​​ന്ന​​​ത്. 5900 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 1939 പേ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​യാ​​​ണ് കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി.

ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യം തി​​​ര​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ അ​​​നീ​​​ഷു​​​മൊ​​​ത്ത് ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​തെ​​​ന്ന് അ​​​ജി​​​ത് പ​​​റ​​​യു​​​ന്നു. കാ​​​ർ​​​ഡ് കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്നു അ​​​നീ​​​ഷി​​​നെ മ​​​റു വി​​​ഭാ​​​ഗം ഹെ​​​ൽ​​​മ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​ദ്യം ചെ​​​യ്യാ​​​നെ​​​ത്തി​​​യ അ​​​ജി​​​ത്തി​​​നെ കെ​​​ട്ടി​​​ക്കി​​​ട​​​ന്ന ചെ​​​ളി​​​വെ​​​ള്ള​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​യി​​​ട്ട​​​താ​​​യും ആ​​​രോ​​​പി​​​ക്കു​​​ന്നു. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​തു വ​​​രെ ഇ​​​വി​​​ടെ കു​​​ത്തി​​​യി​​​രി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞു സ​​​മ​​​രം ചെ​​​യ്ത ത​​​ങ്ങ​​​ളെ മ്യൂ​​​സി​​​യം സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മെ​​​ത്തി ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി നീ​​​ക്കം ചെ​​​യ്ത​​​താ​​​യും എ​​​തി​​​ർ വി​​​ഭാ​​​ഗം ആ​​​രോ​​​പി​​​ക്കു​​​ന്നു.

Related Topics

Share this story